അമൃതയും രാജ്യറാണിയും സ്വതന്ത്രം; ട്രെയിനുകളുടെ സമയപട്ടികയില്‍ മാറ്റം
മലബാറിന്റെ അനന്തപുരി സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടി. നിലമ്പൂര്‍-തിരുവനന്തപുരം യാത്രക്കുള്ള രാജറാണി എക്‌സ്പ്രസ്സ് സ്വതന്ത്രമായി. പാലക്കാടുനിന്നുള്ള അമൃതയും നിലമ്പൂരില്‍ നിന്നുള്ള രാജ്യറാണിയും നാളെ മുതല്‍ സ്വതന്ത്ര ട്രെയിനുകളാകും.
പെരിന്തല്‍മണ്ണ: മലബാറിന്റെ അനന്തപുരി സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടി. നിലമ്പൂര്‍-തിരുവനന്തപുരം യാത്രക്കുള്ള രാജറാണി എക്‌സ്പ്രസ്സ് സ്വതന്ത്രമായി. പാലക്കാടുനിന്നുള്ള അമൃതയും നിലമ്പൂരില്‍ നിന്നുള്ള രാജ്യറാണിയും നാളെ മുതല്‍ സ്വതന്ത്ര ട്രെയിനുകളാകും. ഇതോടെ ഇരു ട്രൈനുകളുടെയും സമയ പട്ടികയില്‍ മാറ്റം വരുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് പ്രധാന സ്‌റ്റേഷനുകളിലെ സമയം: തിരുവനന്തപുരം-രാത്രി 8.30, കൊല്ലം-9.32, കോട്ടയം-11.30, എറണാകുളം ടൗണ്‍-01.15, ത്യശൂര്‍-2.30, പാലക്കാട് ജങ്ഷന്‍-രാവിലെ 6.10, പൊളളാച്ചി-7.55, പഴനി- 9.30, മധുര-ഉച്ചക്ക് 12.15.
മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്: മധുര-വൈകീട്ട് 3.15, പഴനി-5.15, പൊള്ളാച്ചി-6.45, പാലക്കാട് ജങ്ഷന്‍- രാത്രി 8.25, തൃശൂര്‍-10.17, എറണാകുളം ടൗണ്‍-12.05, കോട്ടയം-1.10, കൊല്ലം- 3.45, തിരുവനന്തപുരം സെന്‍ട്രല്‍ പുലര്‍ച്ച-5.50.
കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് സമയവിവരം (പ്രധാന സ്‌റ്റേഷനുകളിലേത് മാത്രം ) കൊച്ചുവേളി-രാത്രി 8 . 50, കൊല്ലം-9.45, കോട്ടയം-11.37, എറണാകുളം ടൗണ്‍-01.30, തൃശൂര്‍-2.40, ഷൊര്‍ണുര്‍ ജങ്ഷന്‍-5.30, അങ്ങാടിപ്പുറം- 6.29, നിലമ്പൂര്‍ റോഡ്-7.50.
നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി: നിലമ്പൂര്‍ റോഡ്-രാത്രി 8.50, അങ്ങാടിപ്പുറം 9.30, ഷൊര്‍ണൂര്‍ ജങ്ഷന്‍ 10.10, തൃശൂര്‍- 10.55, എറണാകുളം ടൗണ്‍-12.35, കോട്ടയം -1.35, കൊല്ലം- 3.55, കൊച്ചുവേളി-പുലര്‍ച്ച 6 . 00.