ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരെ എന്‍ ഐ എ യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാര്‍ഹം: സഭാ സുതാര്യ സമിതി
ഇതിനെതിരെ നിലപാട് സ്വീകരിക്കാനോ ശബ്ദിക്കാനോ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും മടിച്ചു നില്‍ക്കുകയാണെന്നും സഭാ സുതാര്യ സമിതി ആരോപിച്ചു.കേരളത്തില്‍ നിന്നുള്ള ജസ്യൂട്ട് വൈദികനായ സ്വാമിയച്ചന്‍ 50 കൊല്ലമായി വനവാസ മേഖലയിലെ ആദിവാസികളുടെ കൂടെയാണ് താമസം. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുന്നതില്‍ പ്രമുഖനാണ് സ്വാമിയച്ചന്‍
കൊച്ചി : നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരും ദലിതര്‍ക്ക് വേണ്ടി സംസാരിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും അറസ്റ്റിലാവുന്ന നാടായി ഇന്ന് ഇന്ത്യ മാറിയെന്ന് സഭാ സുതാര്യ സമിതി(എഎംടി) ആരോപിച്ചു. ഇതിനെതിരെ നിലപാട് സ്വീകരിക്കാനോ ശബ്ദിക്കാനോ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും മടിച്ചു നില്‍ക്കുകയാണെന്നും സഭാ സുതാര്യ സമിതി ആരോപിച്ചു.കേരളത്തില്‍ നിന്നുള്ള ജസ്യൂട്ട് വൈദികനായ സ്വാമിയച്ചന്‍ 50 കൊല്ലമായി വനവാസ മേഖലയിലെ ആദിവാസികളുടെ കൂടെയാണ് താമസം.
ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പാക്കുന്നതിനായി സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുന്നതില്‍ പ്രമുഖനാണ് സ്വാമിയച്ചന്‍. മറാത്തി ഭാഷ അറിയാത്ത സ്വാമിയച്ചന്‍ മറാത്തിയില്‍ ലഘുലേഖ എഴുതിയെന്നാണ് പറയുന്നത്.അച്ചന്റെ ലാപ്‌ടോപ്പില്‍ ക്രിത്രിമമായി ഫയലുകള്‍ ഇട്ട് അച്ചന് മാവോവാദി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കണം. അച്ചന്‍ തന്നെ ഇതു സംബന്ധിച്ച വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. ജാര്‍ക്കണ്ടിലെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ദലത് ആദിവാസി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന വൈദികനാണ് ഫാ. സ്റ്റാന്‍ സ്വാമി.
ആദിവാസി യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കുന്ന പോലിസിന്റെ കിരാത നടപടികള്‍ക്കെതിരെ ഈ വയോധികനായ വൈദികന്‍ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നു. ജയിലില്‍ കിടക്കുന്ന ആദിവാസി യുവാക്കളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ ഒരു പഠന റിപ്പോര്‍ട്ട് അദ്ദേഹം പുറത്തിറക്കി. 97 ശതമാനം ആദിവാസി യുവാക്കള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്ന അദ്ദേഹത്തിന്റെ റിപോര്‍ട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നുവെന്നും എഎംടി ആരോപിച്ചു.
ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ പരസ്യമായി രംഗത്തു വരണം. സിബിസി ഐ,കെസിബിസി അടക്കമുള്ള സംവിധാനങ്ങള്‍ ചടുലതയോടെ രംഗത്തിറങ്ങേണ്ട സമയമാണിതെന്നും സഭ സുതാര്യ സമിതി പ്രസിഡന്റ്് മാത്യു കരോണ്ടുകടവില്‍,ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍,എഎംടി വക്താവ് ഷൈജു ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.