തിക്കോടി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. തിക്കോടി സ്രാമ്പിക്കല്‍ ഐസ് പ്ലാന്റിനു സമീപം മന്ദത്ത് നാരായണന്‍ (85) ആണ് മരിച്ചത്. മുക്കം എഫ്എല്‍സിടിയിലായിരുന്നു മരണം. തിക്കോടി 12ാം വാര്‍ഡായ പാലൂര്‍ പരിധിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
ഹൃദയസംബന്ധമായ അസുഖത്തിന് നേരത്തെ ചികില്‍സയിലായിരുന്നു. സപ്തംമ്പര്‍ 19ന് കുടുംബത്തിലെ ഏഴുപേര്‍ക്കൊപ്പം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ബേബി. മകള്‍: പ്രസന്ന. മരുമകന്‍: അനില്‍കുമാര്‍ (പുതിയങ്ങാടി). സഹോദരങ്ങള്‍: പരേതരായ ഭാസകരന്‍, ശിശു ബാലന്‍, നാരായണി. സീമന്തി, ലക്ഷ്മി.