ആനന്ദ് പട് വര്‍ധന്റെ 'വിവേക്' (റീസണ്‍) രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര, ഡോക്യുമെന്ററി മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി

നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അനുമതി നല്‍കിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ചിത്രത്തിന് സെന്‍സര്‍ ഇളവ് നല്‍കാത്തതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട് വര്‍ധനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ മറ്റൊരിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു

Update: 2019-06-25 13:47 GMT

കൊച്ചി: പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്റെ 'വിവേക്' (റീസണ്‍) എന്ന ഡോക്യുമെന്ററി രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര, ഡോക്യുമെന്ററി മേളയില്‍ നിബന്ധനകള്‍ക്കു വിധേയമായി പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ ചിത്രത്തിന് സെന്‍സര്‍ ഇളവ് നല്‍കാത്തതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട് വര്‍ധനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ മറ്റൊരിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാര്‍ത്താ വിതരണ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. സംഘപരിവാറിനെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിക്ക് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. തിങ്കളാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാല്‍ പ്രദര്‍ശനാനുമതിയും കിട്ടിയിരുന്നില്ല. ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകള്‍ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു 'വിവേക്' എന്ന ഡോക്യുമെന്ററി. 

Tags:    

Similar News