കോഴിക്കോട് എന്‍ഐടി സാഹിത്യോത്സവത്തില്‍ ആനന്ദ് പട്‌വര്‍ദ്ധനും

അഴിമതി, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ സാധാരണ കൈകാര്യം ചെയ്യുന്നത്.

Update: 2020-01-08 16:50 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡോക്യുമെന്ററി ഫിലിം മേക്കറും സാമൂഹിക പ്രവര്‍ത്തകനുമായ ആനന്ദ് പട്‌വര്‍ദ്ധന്‍ കോഴിക്കോട്. എന്‍ഐടി കോഴിക്കോടിന്റെ സാംസ്‌കാരിക മേളയായ രാഗത്തിന്റെ ഭാഗമായി നടക്കുന്ന ഐ ഇന്‍ക്(i-ink) സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാണ് ഈ മാസം 10 ന് അദ്ദേഹം വരുന്നത്. ആദ്ദേഹത്തിന്റെ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഡോക്യുമെന്ററികളില്‍ ഒന്നായ 'റീസണ്‍'(വിവേക്)ന്റെ പ്രദര്‍ശനവും നടക്കും. പത്താം തിയ്യതി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് പ്രദര്‍ശം. തുടര്‍ന്ന് അദ്ദേഹവുമായുള്ള സംവാദവും നടക്കും. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍കര്‍, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളുമാണ് ഡോക്യുമെന്ററിയുടെ വിഷയം.

അഴിമതി, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ സാധാരണ കൈകാര്യം ചെയ്യുന്നത്. രാം കേ നാം (1992), പിത്ര് പുത്ര് ഓര്‍ ധര്‍മ്മയുദ്ധ(1995), ജാംഗ് ഓര്‍ അമന്‍(2002) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ ഡോക്യുമെന്ററികള്‍. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

Tags:    

Similar News