കുട്ടികളുടെ കൊഴിഞ്ഞുപോക്ക്; മുഖം മിനുക്കാനൊരുങ്ങി അങ്കണവാടികള്‍

അടുത്ത അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ കുട്ടികളെ അങ്കണവാടികളിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളാണ് ആസൂത്രണം ചെയ്യുന്നത്. വര്‍ക്കര്‍മാരുടെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസില്‍ നിന്നും പ്ലസ്ടുവാക്കി ഉയര്‍ത്താന്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

Update: 2019-01-27 05:40 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസില്‍ നിന്നും പ്ലസ്ടുവാക്കി ഉയര്‍ത്താന്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ജീവനക്കാരുടെ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. അങ്കണവാടികളില്‍ നിന്നും എല്‍കെജിയിലേക്കുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് സാമൂഹ്യനീതി വകുപ്പ് എത്തിയത്.

അടുത്ത അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ കുട്ടികളെ അങ്കണവാടികളിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളാണ് ആസൂത്രണം ചെയ്യുന്നത്. എല്ലാ പഞ്ചായത്തിലും വനിതാശിശുക്ഷേമ കേന്ദ്രങ്ങള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും സമൂഹ്യനീതിവകുപ്പ് കൈമാറി. ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ബ്ലോക്ക് വനിതാ വികസന ഓഫീസറുടെ അധിക ചുമതല നല്‍കാനും തീരുമാനമായി.

സംയോജിത ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് പഞ്ചായത്ത് തലത്തില്‍ വനിതാശിശുക്ഷേമ ഓഫീസറുടെ ചുമതലയുമുണ്ടാവും. അധികചുമതലകള്‍ തീരുമാനിക്കുന്നത് കേന്ദ്ര-സംസഥാന പദ്ധതി വിതരണവുമായി ബന്ധപ്പെട്ടാണ്. യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തിലാവും എല്ലാ വകുപ്പുകളിലെയും സ്ഥാനക്കയറ്റം. ആയ, വാച്ച്മാന്‍ എന്നിവര്‍ക്ക് സമൂഹ്യനീതി വകുപ്പില്‍ ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസറാവാനുള്ള അവസരവും നല്‍കും.

Tags:    

Similar News