തലസ്ഥാനത്ത് മദ്യലഹരിയില്‍ വീണ്ടും വാഹനാപകടം, വാഹനമോടിച്ചത് ഡോക്ടര്‍

തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

Update: 2019-08-04 03:21 GMT
തലസ്ഥാനത്ത് മദ്യലഹരിയില്‍ വീണ്ടും വാഹനാപകടം, വാഹനമോടിച്ചത് ഡോക്ടര്‍

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അശ്രദ്ധമായി വാഹനം ഓടിച്ച് തലസ്ഥാനത്ത് വീണ്ടും അപകടം. ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്‌നലിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ്പ്രകാശ് ശര്‍മയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.  

Tags:    

Similar News