ദേശവിരുദ്ധ ശക്തികള്‍ കപ്പല്‍ റാഞ്ചിയാല്‍ നേരിടാനുള്ള കരുത്ത് തെളിയിച്ച് നാവികസേന
തീരദേശ സേന, കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ദക്ഷിണ നാവിക കമാന്‍ഡാണ് 'അഫരന്‍' എന്ന് പേരിട്ട അഭ്യാസപ്രകടനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ 12 ലധികം കപ്പലുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള പങ്കാളിത്തം ''അഫരന്‍'' അഭ്യാസപ്രകടനത്തില്‍ ഉണ്ടായിരുന്നു
കൊച്ചി: ദേശവിരുദ്ധ ശക്തികള്‍ കപ്പല്‍ റാഞ്ചിയാല്‍ നേരിടാനുള്ള കരുത്ത് തെളിയിച്ച് ഇന്ത്യന്‍ നാവികസേനയുടെ അഭ്യാസപ്രകടനം. തീരദേശ സേന, കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ദക്ഷിണ നാവിക കമാന്‍ഡാണ് 'അഫരന്‍' എന്ന് പേരിട്ട അഭ്യാസപ്രകടനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ 12 ലധികം കപ്പലുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള പങ്കാളിത്തം ''അഫരന്‍'' അഭ്യാസപ്രകടനത്തില്‍ ഉണ്ടായിരുന്നു. തുറമുഖത്തേയ്ക്ക് അനധികൃതമായി പ്രവേശിച്ച കപ്പലിന്റെ ഡെക്കിലേയ്ക്ക് സീ കിംഗ് ഹെലികോപ്റ്ററില്‍ മറൈന്‍ കമാന്‍ഡോകള്‍ ഇറങ്ങുന്നതും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി നടത്തി.
ചരക്കുകപ്പലുകള്‍ റാഞ്ചുന്ന സാഹചര്യമുണ്ടായാല്‍ അതിനെ ഫലപ്രദമായി നേരിടാന്‍ എത്രമാത്രം സജ്ജമാണെന്ന് തെളിയിക്കുകയായിരുന്നു അഭ്യാസപ്രകടനങ്ങളുടെ ലക്ഷ്യം. ബന്ധപ്പെട്ട എല്ലാവരെയും സംയോജിപ്പിച്ച്് ഇത്രയും വിപുലമായ അഭ്യാസപ്രകടനം ഇതാദ്യമാണെന്ന് നാവിവകസേന അധികൃതര്‍ അറിയിച്ചു. തീരദേശ പ്രതിരോധ കമാന്‍ഡര്‍-ഇന്‍-ചീഫ് (ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്) ആഭിമുഖ്യത്തിലാണ് അഭ്യാസം നടത്തിയത്. എല്ലാ വിഭാഗത്തിനും അതത് വിഭാഗത്തിന്റെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനും മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കാനുള്ള വിടവുകള്‍ തിരിച്ചറിയുന്നതിനും കൊച്ചി തുറമുഖത്തിനായി ഒരു സംയോജിത ക്രൈസിസ് മാനേജുമെന്റ് പ്ലാന്‍ രൂപീകരിക്കുന്നതിനും ഈ അഭ്യാസം അവസരമൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.