കൊവിഡ് പ്രതിരോധം: എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ് നടത്തും : ജില്ലാ കലക്ടര്‍
കൊവിഡിനെ അതിജീവിക്കാന്‍ സര്‍ക്കാരിനോടും ആരോഗ്യ സംവിധാനങ്ങളോടും ചേര്‍ന്ന് മാധ്യമങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രതിബദ്ധതയോടെയുള്ള മാധ്യമ പ്രര്‍ത്തനത്തിനിടെയാണ് കൊവിഡ് വിപിന്‍ ചന്ദിന്റെ ജീവന്‍ അപഹരിച്ചത്
കൊച്ചി : കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എറണാകുളത്ത് പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. കൊവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദിന്റെ സ്മരണാര്‍ഥം എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡിനെ അതിജീവിക്കാന്‍ സര്‍ക്കാരിനോടും ആരോഗ്യ സംവിധാനങ്ങളോടും ചേര്‍ന്ന് മാധ്യമങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
പ്രതിബദ്ധതയോടെയുള്ള മാധ്യമ പ്രര്‍ത്തനത്തിനിടെയാണ് കൊവിഡ് വിപിന്‍ ചന്ദിന്റെ ജീവന്‍ അപഹരിച്ചത്. മതിയായ ജാഗ്രതയോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടി മാധ്യമ രംഗത്തു മുന്നേറാനാവണം. കൊവിഡ് പ്രതിരോധ , ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ ശക്തമായി തുടരണമെന്നും കലക്ടര്‍ പറഞ്ഞു.ഹൈബി ഈഡന്‍ എംപി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എംഎല്‍എ, സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു , സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, സി ജി രാജഗോപാല്‍, പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത്, ഖജാന്‍ജി സിജോ പൈനാടത്ത് സംസാരിച്ചു.