നരേന്ദ്ര മോദിയെ ഗാന്ധിയോടുപമിച്ച അബ്ദുല്ലക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം തേടും

അബ്ദുള്ളക്കുട്ടിയുടെ പ്രയോഗത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കെപിസിസി യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു.

Update: 2019-05-28 12:36 GMT
കണ്ണൂര്‍: ഫേസ് ബുക്കില്‍ നരേന്ദ്ര മോദിയെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്ത് കുറിപ്പെഴുതിയ മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം ചോദിക്കും.

അബ്ദുള്ളക്കുട്ടിയുടെ നിലവാരമില്ലാത്ത പ്രയോഗത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കെപിസിസി യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു.

ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അബ്ദുല്ലക്കുട്ടിയോട് വിശദീകരണം ചോദിക്കുമെന്നും തുടര്‍ന്ന് ആവശ്യമായ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ വച്ച് തന്നെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ അറിയിച്ചു.

Tags:    

Similar News