വാരിയന്‍കുന്നത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശം; എ പി അബ്ദുല്ലക്കുട്ടിക്കെതിരേ പോലിസില്‍ പരാതി
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വാരിയംകുന്നത്തിനെ താലിബാന്‍ നേതാവായി ഉപമിച്ചതിനേതിരേയാണ് ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി പി മുഹമ്മദാലി മാനന്തവാടി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
മാനന്തവാടി: മലബാര്‍ സമര നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ പോലിസില്‍ പരാതി. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വാരിയംകുന്നത്തിനെ താലിബാന്‍ നേതാവായി ഉപമിച്ചതിനേതിരേയാണ് ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് സി പി മുഹമ്മദാലി മാനന്തവാടി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
മലബാര്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അപമാനിക്കുന്നതിലൂടെ മതസ്പര്‍ധയുണ്ടാക്കിയതായും ചക്കിപറമ്പന്‍ കുടുംബപരമ്പരയെ അപമാനിച്ചതായും സി പി മുഹമ്മദാലി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.