പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം: ഒമാന്‍ അപലപിച്ചു

ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിന്‍ അഫയേഴ്‌സ് അണ്ടര്‍സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തി ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശക്തമായ പ്രതിഷേധമറിയിച്ചത്.

Update: 2022-06-06 15:10 GMT

മസ്‌കത്ത്: ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് മുഹമ്മദ് നബിക്കെതിരേ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തെ ശക്തമായി അപലപിച്ച് ഒമാന്‍. ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിന്‍ അഫയേഴ്‌സ് അണ്ടര്‍സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തി ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശക്തമായ പ്രതിഷേധമറിയിച്ചത്.

പ്രവാചകനും പ്രവാചക പത്‌നിക്കുമെതിരേ നടത്തിയ മോശം പരാമര്‍ശത്തിനെതിരേ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലി ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പതിനിക്കുമെതിരേ നടത്തിയത് ധിക്കാരപരവും അശ്ലീലപരവുമായ പരാമര്‍ശം ലോകത്തുള്ള ഓരോ മുസ്‌ലിംകള്‍ക്കക്കെതിരേയുള്ള യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Tags:    

Similar News