കാര്‍ഷിക സര്‍വകലാശാലാ വിസി നിയമനം: കാംപസ് ഫ്രണ്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Update: 2021-07-30 15:47 GMT

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച യോഗ്യതകള്‍ വ്യാജമാണെന്നും അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന ജയ്ഫര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ പരാമര്‍ശിക്കപ്പെട്ട പല കോഴ്‌സുകളും അദ്ദേഹം ചെയ്തിട്ടില്ലെന്നും പല പ്രൊജക്റ്റുകളുടെയും ഫെലോഷിപ്പുകള്‍ അദ്ദേഹത്തിന് ലഭ്യമായിട്ടില്ല എന്നും വിവരാവകാശ രേഖകള്‍ പ്രകാരം തെളിഞ്ഞിരിക്കുകയാണ്. വൈസ് ചാന്‍സിലര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സര്‍വകലാശാലയിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് നടത്തിയിരുന്നു.

Appointment of the Vice Chancellor of the Agricultural University: Campus Front has submitted a petition to the Governor


Tags:    

Similar News