നാദാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ ബോംബേറ്
കല്ലാച്ചിയിലെ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്.
കോഴിക്കോട്: നാദാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനു നേരേ സ്റ്റീല്‍ ബോംബെറിഞ്ഞു. കല്ലാച്ചിയിലെ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്.
ഓഫിസിന് നേരെയുണ്ടായ അക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ വ്യാപക അക്രമമുണ്ടായി.