ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനം; കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍

രോഗിയെ സ്‌കാന്‍ ചെയ്യാന്‍ വൈകുന്നുവെന്നാരോപിച്ച് അന്‍സാറും ഇയാളുടെ സഹോദരനും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നു.

Update: 2020-09-18 14:02 GMT

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ച രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അറസ്റ്റിലായി. വക്കം സ്വദേശി അന്‍സാര്‍ (29) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പകല്‍ രണ്ടരയോടെ മൂന്നാംവാര്‍ഡിലാണ് സംഭവം. അന്‍സാറിന്റെ അമ്മ റഹ്‌ലാ ബീവി (56) ആശുപത്രിയില്‍ ചികില്‍സയിലാണ്.

രോഗിയെ സ്‌കാന്‍ ചെയ്യാന്‍ വൈകുന്നുവെന്നാരോപിച്ച് അന്‍സാറും ഇയാളുടെ സഹോദരനും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലിസെത്തി അന്‍സാറിനെ പിടികൂടി. ഇയാളുടെ സഹോദരന്‍ ഓടിരക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ റിമാന്റ് ചെയ്തു. 

Tags:    

Similar News