ഉണ്യാലില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കുത്തേറ്റു
പരിക്കേറ്റ പ്രദേശവാസിയായ കല്ലേരി അക്ബര്‍ ബാദുഷ (25)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിരൂര്‍: ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. ജ്ഞാനപ്രഭ യുപി സ്കൂള്‍ പരിസരത്ത് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ പ്രദേശവാസിയായ കല്ലേരി അക്ബര്‍ ബാദുഷ (25)യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാദുഷയ്ക്ക് കഴുത്തിലാണ് പരിക്കേറ്റിട്ടുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമികചികില്‍സ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
ചീനിച്ചിന്റെ പുരയ്ക്കല്‍ ഉനൈസിനെതിരേ കേസെടുത്തതായി താനൂര്‍ സിഐ പ്രമോദ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നും രാഷ്ട്രീയവൈരമല്ലെന്നും പോലിസ് വ്യക്തമാക്കി. നേരത്തെ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് രണ്ടുപേരും തമ്മില്‍ തര്‍ക്കം നിലവിലുണ്ടത്രെ. ഇതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രദേശത്ത് പോലിസ് പെട്രോളിങ് ഏര്‍പ്പെടുത്തി.