ലോക്ക് ഡൗണ്‍: കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ക്കുനേരേ ആക്രമണം

കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്.

Update: 2020-05-21 04:16 GMT
ലോക്ക് ഡൗണ്‍: കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ക്കുനേരേ ആക്രമണം

കോഴിക്കോട്: ലോക്ക് ഡൗണിനിടെ കോഴിക്കോട്ട് സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ അടിച്ചുതകര്‍ത്തു. ബുധനാഴ്ച സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസ്സുകളാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയിലാണ് ബസ്സുകള്‍ക്കുനേരെ ആക്രമണമുണ്ടായത്. കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് രാത്രി അജ്ഞാതര്‍ തകര്‍ത്തത്.

ഇന്നലെ ഇവരുടെ ആറ് ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാവാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും മറ്റു ബസ്സുടമകള്‍ സര്‍വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകള്‍ മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു.  

Tags:    

Similar News