അട്ടപ്പാടിയിലെ യുവാവിന്റെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം ഏഴായി

തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

Update: 2022-07-04 02:20 GMT
അട്ടപ്പാടിയിലെ യുവാവിന്റെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായവരുടെ എണ്ണം ഏഴായി

പാലക്കാട്: അട്ടപ്പാടിയില്‍ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെ അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം മര്‍ദ്ദനത്തിലും കൊലയിലും കലാശിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്തു നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു..

എന്നാല്‍ പറഞ്ഞ സമയത്ത് തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കാന്‍ തയ്യാറായില്ല. ഇതാണ് തര്‍ക്കത്തിന് കാരണം. മര്‍ദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയില്‍ എത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോര്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചതായി പോലിസ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ വിനായകനെ പ്രതികള്‍ നാല് ദിവസമായി കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags:    

Similar News