വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു കൊടുക്കാന്‍ ശ്രമിച്ച കേസ്: വി ഫോര്‍ കൊച്ചി കോ-ഓഡിനേറ്റര്‍ നിപുന്‍ ചെറിയാന് ഉപാധികളോടെ ജാമ്യം
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരു ലക്ഷം രൂപക്കും രണ്ടാളുടെ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിര്‍ദേശവുമുണ്ട്
കൊച്ചി:ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും മുമ്പ് വൈറ്റില മേല്‍ പാലം തുറന്നുകൊടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന വി ഫോര്‍ കൊച്ചി കോ-ഓഡിനേറ്റര്‍ നിപുന്‍ ചെറിയാന് ഉപാധികളോടെ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരു ലക്ഷം രൂപക്കും രണ്ടാളുടെ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്.
എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിര്‍ദേശവുമുണ്ട്. വൈറ്റില മേല്‍പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ ബലമായി തുറന്നു കൊടുത്തതിനി കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് നിപുന്‍ ചെറിയാന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴു പേരെയാണ് പോലിസ് അറസ്റ്റു ചെയ്തിരുന്നത്. ഇതില്‍ ആറു പേര്‍ക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.