അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം: മകന്‍ അറസ്റ്റില്‍

പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസ് (50) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-01-21 08:28 GMT
അമ്മയെ കൊലപ്പെടുത്താന്‍ ശ്രമം: മകന്‍ അറസ്റ്റില്‍

കൊച്ചി: അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസ് (50) നെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 17 ന് രാത്രി 8 മണിയോടെയാണ് സംഭവം. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലിസ് പറഞ്ഞു.

അമ്മയുടെ മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു. ശരീരത്തിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. എസ് ഐമാരായ എം പി സുധീര്‍, എം എസ് മുരളി, എ എസ് ഐ പി എ ഷാഹിര്‍, പി എ അനൂപ് എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News