തിരുവല്ലയില്‍ ഓട്ടോ ടാക്‌സിയും കാറും കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2021-06-24 03:42 GMT
തിരുവല്ലയില്‍ ഓട്ടോ ടാക്‌സിയും കാറും കൂട്ടിയിടിച്ച് മുത്തശ്ശിയും ചെറുമകനും മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും ചെറുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ഓട്ടോ ടാക്‌സിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ഒരു കുടുംബത്തിലെ ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ചുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. കൃതാര്‍ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മറ്റി.

Tags:    

Similar News