പൊന്നാനി: 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി നിലവില്‍വരും. ജൂലായ് 31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീന്‍പിടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കി.
തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധനസമയത്തും കടലില്‍പ്പോകാം.