വയനാട്ടില്‍ ഒന്നരക്കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി

2070 കിലോതുക്കം വരുന്ന പാന്‍ മസാല140 ചാക്കുകളിലായി ലോറിയില്‍ നിറച്ച നിലയിലായിരുന്നു.

Update: 2020-09-10 10:28 GMT

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാന്‍മസാല പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയില്‍ നിന്നുമാണ് നിരോധിത പാന്‍ മസാലയായ ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ ഒരാളും, കര്‍ണാടക സ്വദേശിയായ രണ്ടുപേരും പിടിയിലിണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പാന്‍മസാലകള്‍ കൂടിയത്. 2070 കിലോതുക്കം വരുന്ന പാന്‍ മസാല140 ചാക്കുകളിലായി ലോറിയില്‍ നിറച്ച നിലയിലായിരുന്നു. സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ സിറാജുദ്ദീന്‍ , കര്‍ണാടക സ്വദേശികളായ ധനേഷ് ,ബജാദ്, പാഷ എന്നിവരാണ് പിടിയിലായത്.

അടുത്തകാലത്ത് ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ പാന്‍മസാല വേട്ട കൂടിയാണിത്. പിടികൂടിയ പാന്‍ മസാലക്ക് ഒരു കോടി 35 ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരും. പിടിയിലായവരെയും, പാന്‍മസാലയും, വാഹനവും എക്‌സൈസ് അധികൃതര്‍ ബത്തേരി പോലിസിന് കൈമാറി. 

Tags:    

Similar News