ബിജെപിക്കെതിരേ ബിഡിജെഎസിൽ അതൃപ്തി പുകയുന്നു

തിരഞ്ഞെടുപ്പിൽ ബിജെപി- പരിവാർ സംഘടനകൾ തങ്ങളെ ചതിച്ചെന്ന് ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു. വയനാട്ടിൽ ഇതു പ്രകടമായിരുന്നുവെന്നും ബിഡിജെഎസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

Update: 2019-05-01 07:03 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്കെതിരേ ബിഡിജെഎസിൽ അതൃപ്തി പുകയുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി- പരിവാർ സംഘടനകൾ തങ്ങളെ ചതിച്ചെന്ന്  ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു. വയനാട്ടിൽ ഇതു പ്രകടമായിരുന്നുവെന്നും ബിഡിജെഎസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. ബിജെപി ബന്ധത്തിൽ പുനരാലോചന വേണമെന്നും പാർട്ടിയിലെ ബിജെപി വിരുദ്ധവിഭാഗം ആവശ്യപ്പെടുന്നു.

വയനാട് മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ദേശീയ നേതാക്കള്‍ എത്താത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്. എന്‍ഡിഎ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്ന് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏകോപനമുണ്ടായില്ലെന്നും ആരോപണമുണ്ട്.

Tags:    

Similar News