കായംകുളം: തിരഞ്ഞെടുപ്പില്‍ കാലുവാരിയെന്ന്. ബിജെപി നേതൃത്വത്തിനെതിരേ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. കായംകുളം നിയോജക മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയും എസ്എന്‍ഡിപി യൂനിയന്‍ സെക്രട്ടറിയുമായ പി പ്രദീപ് ലാല്‍ ആണ് ബിജെപി നേതൃത്വത്തിനെതിരേ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഊര്‍ജസ്വലരായി നിന്ന ബിജെപി നേതൃത്വം അവസാന ഘട്ടത്തില്‍ പിന്‍വലിയുകയായിരുന്നു. പ്രചാരണത്തിനായി വിതരണം ചെയ്യേണ്ടിയിരുന്ന പോസ്റ്ററും, നോട്ടിസുമെല്ലാം നേതാക്കന്‍മാരുടെ വീടുകളില്‍ കെട്ടിക്കിടക്കുകയാണ്. കണ്ടല്ലൂര്‍, ദേവികുളങ്ങര പഞ്ചായത്തുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പ്രവര്‍ത്തനം നടത്തിയിട്ടില്ല. തിരഞ്ഞെടുപ് ദിവസം ബൂത്തുകള്‍ പോലും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടിയാല്‍ ബിജെപിക്ക് മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ബിജെപിയുടെ ചില സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതൃ നിരയുടെ കരുനീക്കങ്ങളാണ് പ്രചാരണത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ പിന്‍വലിയാന്‍ ഇടയാക്കിയതെന്നും ബിഡിജെഎസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റെ കൂടിയായ പ്രദീപ് ലാല്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ബിജെപി, ബിഡിജെഎസ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദീപ് ലാല്‍.