എന്തു കൊണ്ട് ആളുകള്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം:ബെന്നി ബെഹനാന്‍ എംപി

കോണ്‍ഗ്രസ് വിട്ടു പോയതിനെയും പോയവരെയും താന്‍ ന്യായീകരിക്കുന്നില്ല.വിട്ടു പോകുന്നവര്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആത്മ പരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകണം

Update: 2021-09-15 06:52 GMT

കൊച്ചി: കോണ്‍ഗ്രസ് നേതാവായിരുന്ന കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ബെന്നിബെഹനാന്‍ എംപി.കോണ്‍ഗ്രസ് വിട്ടു പോയതിനെയും പോയവരെയും താന്‍ ന്യായീകരിക്കുന്നില്ല.കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്.അത്തരം സാഹചര്യത്തില്‍ സ്‌നേഹിതന്മാര്‍ കോണ്‍ഗ്രസ് വിട്ടു പോകുമ്പോള്‍ അതിനുള്ള സാഹചര്യം എന്താണെന്ന് ആത്മ പരിശോധന നടത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി ഗൗരവമായി ചിന്തിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ ആരെയും അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ തയ്യാറല്ല.പക്ഷേ ഉത്തരവാദിത്വ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായം ഒരു പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ വിട്ടുപോകുമ്പോള്‍ എന്തുകൊണ്ടു സാഹചര്യമുണ്ടായി എന്ന് പാര്‍ട്ടി ആത്മ പരിശോധന നടത്തണം എന്നാണ്.വിട്ടു പോകുന്നവര്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആത്മ പരിശോധന നടത്താന്‍ പാര്‍ട്ടിയും തയ്യാറാകണമെന്നും ബെന്നി ബെഹനാന്‍ എംപി വ്യക്തമാക്കി.

Tags:    

Similar News