വിദ്യാഭ്യാസമന്ത്രി വിവരക്കേട് പറയരുതെന്ന് യുഡിഎഫ് കണ്‍വീനര്‍
ഒട്ടേറെ വിദ്യാഭ്യാസമന്ത്രിമാരുടെ പാരമ്പര്യം പറയാന്‍ കഴിയില്ലെങ്കിലും ഇത്തരം വിവരക്കേടുകള്‍ പറയരുത്. ധാര്‍മികത ഉണ്ടെങ്കില്‍ ജലീല്‍ മന്ത്രി സ്ഥാനം രാജി വച്ച് പുറത്തു പോകണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. മാര്‍ക്ക്ദാന തട്ടിപ്പില്‍ ഡോക്ടറേറ്റ് ലഭിക്കാന്‍ അര്‍ഹനാണ് ജലീല്‍. തങ്ങള്‍ക്ക് ഉപദേശം തരാനുള്ള ധാര്‍മികതയെ വിവരമോ ജലീലിനില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു
കൊച്ചി: സിവില്‍ സര്‍വീസ് സെലകഷനെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണ പോലും ഇല്ലാതെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍ ഒരു മന്ത്രി ഇരിക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍ വിവരക്കേട് പറയരുതെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒട്ടേറെ വിദ്യാഭ്യാസമന്ത്രിമാരുടെ പാരമ്പര്യം പറയാന്‍ കഴിയില്ലെങ്കിലും ഇത്തരം വിവരക്കേടുകള്‍ പറയരുത്. ധാര്‍മികത ഉണ്ടെങ്കില്‍ ജലീല്‍ മന്ത്രി സ്ഥാനം രാജി വച്ച് പുറത്തു പോകണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. മാര്‍ക്ക്ദാന തട്ടിപ്പില്‍ ഡോക്ടറേറ്റ് ലഭിക്കാന്‍ അര്‍ഹനാണ് ജലീല്‍. തങ്ങള്‍ക്ക് ഉപദേശം തരാനുള്ള ധാര്‍മികതയെ വിവരമോ ജലീലിനില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
കേരളത്തിലെ ഒരു സര്‍വ്വകലാശാലകളുടെയും ചരിത്രത്തില്‍ ഇല്ലാത്ത തരം തട്ടിപ്പാണ് ജലീല്‍ നടത്തിയത്. മന്ത്രിയുടെ വിശദീകരണം തന്നെ ക്രമക്കേട് നടന്നു എന്നതിന് തെളിവാണ്. ജലീലിന്റെ ഓരോ മറുപടിയിലും മന്ത്രിക്കുള്ള കുരുക്ക് മുറുകുകയാണ്. പരീക്ഷയില്‍ മെറിറ്റിനാണ് പ്രാധാന്യം, എഴുതിയ ആളിന്റെ സാമ്പത്തികസ്ഥിതി മാനദണ്ഡമല്ല. വിദ്യാഭ്യസ കച്ചവടമാണ് മന്ത്രി നടത്തിയതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.പുനര്‍മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തീകരിക്കും മുന്‍പ് ഉത്തരക്കടലാസില്‍ രജിസ്റ്റര്‍ നമ്പറും ഫാള്‍സ് നമ്പറും ആവശ്യപ്പെട്ട സിന്‍ഡിക്കേറ്റംഗത്തെ ഉടന്‍ പുറത്താക്കണമെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.