കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: യു ഡി എഫ് ധാരണ പാലിക്കപ്പെടുമെന്ന് ബെന്നി ബെഹനാന്‍

യു ഡി എഫ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനത്തിനെതിരെ ആക്ഷേപം ഉയരേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ്(എം)ലെ ഇരു വിഭാഗവുമായും സംസാരിച്ച ശേഷം യു ഡി എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. അതില്‍ ആക്ഷേപമോ തര്‍ക്കമോ ഉന്നയിക്കേണ്ട കാര്യമില്ല

Update: 2020-06-22 11:31 GMT

കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് യു ഡി എഫ് തീരുമാനം നടപ്പാക്കപ്പെടുമെന്നും യു ഡി എഫിലെ ധാരണ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി.എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനത്തിനെതിരെ ആക്ഷേപം ഉയരേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ്(എം)ലെ ഇരു വിഭാഗവുമായും സംസാരിച്ച ശേഷം യു ഡി എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. അതില്‍ ആക്ഷേപമോ തര്‍ക്കമോ ഉന്നയിക്കേണ്ട കാര്യമില്ലെന്നും ബെന്നി ബെഹനാന്‍ എംപി പറഞ്ഞു.

Tags:    

Similar News