ടൈ കേരള: അനിഷാ ചെറിയാന്‍ പ്രസിഡന്റ്; ദാമോദര്‍ അവനൂര്‍ വൈസ് പ്രസിഡന്റ്
ജേക്കബ് ജോയി ടൈ കേരളയുടെ നിയുക്ത വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: ടൈ കേരളയുടെ പ്രസിഡന്റായി ചെമ്മണ്ണൂര്‍ അക്കാദമി ആന്‍ഡ് സിസ്റ്റംസ് മാനേജിംഗ് ഡയറക്ടര്‍ അനീഷാ ചെറിയാന്‍ ചുമതലയേറ്റു.കമ്പനികളുടെ നേതൃത്വ പദവിയിലുള്ളവര്‍ക്കായി ലീഡര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പുകള്‍, ഇടത്തരം കമ്പനികള്‍ക്കായി എച്ച്ആര്‍ സംവിധാനങ്ങള്‍, കമ്പനികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍ ചെലവ് ചുരുക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണ് അനീഷാ ചെറിയാന്‍.നല്ല സംരംഭക ആവാസവ്യവസ്ഥ സംസ്ഥാനത്ത് സൃഷ്ടിക്കുക വഴി ടൈ കേരളയ്ക്ക് കൂടുതല്‍ വളര്‍ച്ച സാധ്യമാവും. സ്വാശ്രയത്വത്തിലേക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് ഉന്നതമായ ദൗത്യമാണെന്ന് അനിഷാ ചെറിയാന്‍ പറഞ്ഞു.
സ്ത്രീകളുടെ ജീവിതത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും അനിഷാ ചെറിയാന്‍ പറഞ്ഞു.ദാമോദര്‍ അവനൂര്‍( മാനേജിംഗ് ഡയറക്ടര്‍ ,ചേതന ഫോര്‍മുലേഷന്‍സ് ) വൈസ് പ്രസിഡന്റായും, ജേക്കബ് ജോയി ( ചോക്കോഹോളിക്, ജാക്കോബി ചോക്ലേറ്റിയര്‍) ടൈ കേരളയുടെ നിയുക്ത വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.ഇഗ്‌നിതോ ടെക്‌നോളജീസ് സിഇഒയും സഹസ്ഥാപകനുമായ ജോസഫ് ഒലാസ്സ, മഞ്ഞിലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, പിവിഎസ് ഗ്രൂപ്പ് ഡയറക്ടര്‍ പി വി നിധീഷ്, കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ട്രസ്റ്റിയുമായ ഡോ.നവാസ് കോമത്ത് മൊയ്തു എന്നിവര്‍ ടൈ കേരളയുടെ ചാര്‍ട്ടര്‍ അംഗങ്ങളായി ചുമതലയേറ്റു.