കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി മല്‍സരിക്കും: യുഡിഎഫ് കണ്‍വീനര്‍
കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഏതു കക്ഷി മല്‍സരിക്കണമെന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകില്ല.ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സമയത്ത് തന്നെ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പൊതു ധാരണയില്‍ എത്തിയിരുന്നു.യുഡിഎഫിലെ കക്ഷികളില്‍ നിന്നും സീറ്റ് പിടിച്ചെടുക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല.കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്ന സീറ്റാണ്്. അതനുസരിച്ചുള്ള ചര്‍ച്ചകളാണ് യുഡിഎഫ് ആരംഭിക്കുന്നത്
കൊച്ചി: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കില്ലെന്നും യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകും കുട്ടനാട് മല്‍സരിക്കുകയെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഏതു കക്ഷി മല്‍സരിക്കണമെന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകില്ല.ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സമയത്ത് തന്നെ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പൊതു ധാരണയില്‍ എത്തിയിരുന്നു.യുഡിഎഫിലെ കക്ഷികളില്‍ നിന്നും സീറ്റ് പിടിച്ചെടുക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല.കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്ന സീറ്റാണ്. അതനുസരിച്ചുള്ള ചര്‍ച്ചകളാണ് യുഡിഎഫ് ആരംഭിക്കുന്നത്.എട്ടാം തിയതി യുഡിഎഫ് യോഗം ചേരുന്നുണ്ട്. അതില്‍ തീരുമാനമുണ്ടാകും.
ജോസ് കെ മാണി വിഭാഗം യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് അവരെ യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തിയത്.ഇതിനു ശേഷം യുഡിഎഫ് എടുത്ത പല തീരുമാനങ്ങളിലും അവരുടെ നിസഹകരണം ഉണ്ടായി.ഉപതിരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങളുണ്ടാകുന്നത് കാണാന്‍ കഴിയും. അതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും യുഡിഎഫിന്റെ തീരുമാനമുണ്ടാകുക.കുട്ടനാടില്‍ യുഡിഎഫിനാണെങ്കിലും കേരള കോണ്‍ഗ്രസിനാണെങ്കിലും ഒരു സ്ഥാനാര്‍ഥി മാത്രമെ ഉണ്ടാകുകയുള്ളുവെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.യുഡിഎഫിന്റെ തീരുമാനം അംഗീകരിച്ചാല്‍ ജോസ് കെ മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചു വരാം.അതിന് തയാറല്ലെങ്കില്‍ പിന്നെ തീരുമാനമെടുക്കേണ്ടത് അവരാണ്.
രാജ്യസഭാ സീറ്റ് മാത്രമല്ല ജോസ് കെ മാണി വിഭാത്തിന് യുഡിഎഫ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിനൊപ്പമുള്ള രണ്ട് എംഎല്‍എ മാര്‍, ജോസ് കെ മാണി അടക്കം രണ്ട് എംപി മാര്‍ എല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിച്ചാണ് വിജയിച്ചിട്ടുള്ളത്.യുഡിഎഫില്‍ നിന്നും അവര്‍ പോകാനാണ് തീരുമാനമെങ്കില്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല അവര്‍ തീരുമാനമെടുക്കേണ്ടതെന്നും ബെന്നി ബെഹനാന്‍ എംപി പറഞ്ഞു.കേരള കോണ്‍ഗ്രസിനകത്തുണ്ടായ തര്‍ക്കത്തിന്റെ പേരിലല്ല യുഡിഎഫ് തീരുമാനമെടുത്തത്.അത് അവരുടെ പാര്‍ടിയിലെ തര്‍ക്കമാണ്.ജോസഫും ജോസും യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ യുഡിഎഫ് എടുത്ത തീരുമാനം ജോസ് കെ മാണി അംഗീകരിച്ചില്ലെന്നതാണ് യുഡിഎഫിന്റെ വിഷയം.. ഇപ്പോള്‍ യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് ആരാണോ അവര്‍ കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നും ബെന്നി ബെഹനാന്‍ എം പി വ്യക്തമാക്കി.