ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിലെ മുഴുവന്‍ ജീവനക്കാരുടെയും മുടങ്ങിയ ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മൂന്നാഴ്ച്ചക്കുള്ളില്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശച്ചു. ഭെല്‍ -ഇഎംഎല്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെല്‍)ലെ മുഴുവന്‍ ജീവനക്കാരുടെയും പതിനെട്ട് മാസമായി മടുങ്ങിയ ശമ്പളം എത്രയും പെട്ടന്ന് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മൂന്നാഴ്ച്ചക്കുള്ളില്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദ്ദേശച്ചു. ഭെല്‍ -ഇഎംഎല്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നീതിആയോഗ് നിര്‍ദ്ദേശപ്രകാരം ഓഹരികള്‍ വിറ്റഴിക്കുന്നു തുമായി ബന്ധപ്പെട്ട ഭെല്ലിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 49ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിനുളളതിനാല്‍ ബാക്കി 51 ഓഹരികള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണന നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു സര്‍ക്കാരുകളുടെയും വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. അതനുസരിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ ഭെല്ലിന്റെ ചുമതല വഹിച്ചിരുന്ന സ്പെഷ്യല്‍ ഓഫീസറെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും ഇതുമൂലം പതിനെട്ട് മാസത്തോളമായി ഇരുന്നൂറോളം വരുന്ന തൊഴിലാളികളും, അവരുടെ കുടുംബങ്ങളുംശമ്പളമില്ലാതെ ബുദ്ധി മുട്ടിലാണന്നും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ തുടങ്ങിയിട്ടില്ലന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി ഏറ്റെടുക്കല്‍ നടപടി നിജസ്ഥിതി എന്താണെന്നു കോടതി ആരാഞ്ഞു.കാലതാമസത്തിന് കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളോടു നിര്‍ദ്ദേശിച്ചിരിന്നു.എന്നാല്‍ കൊവിഡ് മൂലം കൂടുതല്‍ സമയം ആവശ്യമാണന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഹര്‍ജി മൂന്നാഴ്ച്ചക്ക് ശേഷം വീണ്ടം പരിഗണിക്കും.