ഭെല്‍ ഇഎംഎല്‍ കൈമാറ്റം:കോടതി അലക്ഷ്യ ഹരജിയില്‍ ഇടക്കാല ഉത്തരവ്;നാലാഴ്ചക്കകം വിധി നടപ്പാക്കണം
ഓഹരി കൈമാറ്റത്തിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത് നടപ്പിലാക്കിയിരുന്നില്ല
കൊച്ചി:ഭെല്‍ ഇ എംഎല്‍ ഓഹരി കൈമാറ്റം സംബന്ധിച്ച വിധി നാലാഴ്ചക്കകം നടപ്പാക്കണമെന്ന് ഹൈക്കോടതി.ഓഹരി കൈമാറ്റത്തിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.വിധി നടപ്പാക്കാത്ത സാഹചര്യത്തില്‍ ഹരജിക്കാരനും ഭെല്‍ ഇ എം എല്‍ ജീവനക്കാരനുമായ കെ പി മുഹമ്മദ് അഷ്‌റഫ് അഡ്വ.പി ഇ സജല്‍ മുഖേന നല്‍കിയ കോടതി അലക്ഷ്യ ഹരജിയിലാണ് നാലാഴ്ചക്കകം വിധി നടപ്പിലാക്കി സത്യവാങ്ങ്മൂലം നല്‍കാന്‍ ഇടക്കാല ഉത്തരവിലൂടെ കേന്ദ്ര ഘന വ്യവസായ സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹരജി മാര്‍ച്ച് 22 ന് വീണ്ടും പരിഗണിക്കും.കോടതി അലക്ഷ്യ നടപടിക്കിടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.