ബിനീഷ് കൊടിയേരി എഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരായി

എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിസില്‍ ബിനീഷ് കൊടിയേരി ഹാജരായത്.ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയപ്പോള്‍ ബിനീഷ് സാവകാശം ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ബിനീഷ് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫിസില്‍ ഹാജരായത്

Update: 2020-09-09 05:21 GMT

കൊച്ചി: ബംഗളുരു ലഹരിമരുന്നു കടത്തു കേസില്‍ അറസ്റ്റിലായ പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം.തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് പറയുന്ന കമ്പനിയുമായുള്ള ബന്ധം എന്നിവയടക്കം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കൊടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിസില്‍ ബിനീഷ് കൊടിയേരി ഹാജരായത്.

ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയപ്പോള്‍ ബിനീഷ് സാവകാശം ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ബിനീഷ് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫിസില്‍ ഹാജരായത.്തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ ടി റമീസിന്റെ ഫോണ്‍ നമ്പര്‍ ബംഗളുരു ലഹരിമരുന്ന് കടത്തു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിനീഷ് കൊടിയേരി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ തിരുവനന്തപുരം സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ബിനിഷിന് അറിയാമായോരുന്നതെന്നടക്കമുള്ള വിഷയം എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷില്‍ നിന്നും ചോദിച്ചറിയുമെന്നാണ് സൂചന.

ഇതു കൂടാതെ ഏതാനും കമ്പനികളുടെ ഉടമസ്ഥത സംബന്ധിച്ചും ബിനീഷിനോട് എന്‍ഫോഴ്‌സ്‌മെന്റ് വിവരം തേടുമെന്നാണ് അറിയുന്നത്. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷ് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്നു പറയുന്ന കമ്പനിയെ സംബന്ധിച്ചും ബിനീഷിനോട് എന്‍ഫോഴ്‌സ്‌മെന്റ് ചോദിക്കുമെന്നാണ് വിവരം.ഒപ്പം ബംഗളുരുവില്‍ ആരംഭിക്കകയും പിന്നീട് അടച്ചു പൂട്ടുകയും ചെയ്ത മറ്റു രണ്ടു കമ്പനികളുമായി ബന്ധപ്പെട്ടും ബിനിഷീനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം എന്‍ഫോഴ്‌സ്്‌മെന്റ് ബിനീഷില്‍ നിന്നും ചോദിച്ചറിയുമെന്നാണ് സൂചന

Tags:    

Similar News