സംശയം തോന്നിയത് വിവാഹം ആലോചിച്ച അന്‍വര്‍ എന്നയാള്‍ വീഡിയോ കോളില്‍ മുഖം മറച്ചുവെച്ച് സംസാരിച്ചതോടെ: നടി ഷംന കാസിം
താന്‍ തന്റെ ഉമ്മയുടെ കൂടെയെ ഷംനയെ ആദ്യമായി നേരില്‍ കാണുകയുള്ളു അതിനാലാണ് ഫോണ്‍ സ്‌ക്രീന്‍ മറച്ചുവെചതെന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് വിളിച്ച് ഒരു ലക്ഷം രൂപ ചോദിച്ചതോടെ തന്റെ സംശയം ബലപ്പെട്ടു.പരാതി നല്‍കിയപ്പോള്‍ തന്നെ ഭീഷണിപെടുത്തിയതിന്റെ വോയ്‌സ് റെക്കാര്‍ഡ്‌സ് അടക്കം എല്ലാ വിവരങ്ങളും പോലിസിന് നല്‍കിയിരുന്നു.തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉത്തമ വിശ്വാസമുണ്ട്, പ്രേമ വിവാഹത്തിന് ശ്രമിച്ചാല്‍ നടക്കില്ലെന്ന് ബോധ്യമായതുകൊണ്ടാണ് തട്ടിപ്പുകാര്‍ തന്റെ കുടുംബത്തിനെ തന്നെ സമീപിച്ചതെന്നും ഷംന കാസിം പറഞ്ഞു.
കൊച്ചി: വിവാഹാലോചനയുമായി വന്ന അന്‍വര്‍ എന്നയാള്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ മുഖം മറച്ചുവെച്ച് സംസാരിച്ചതോടെയാണ് തനിക്ക് സംശയം തുടങ്ങിയതെന്ന് നടി ഷംന കാസിം.സ്വകാര്യ ചാനലിന് ഓണ്‍ലൈനായി നല്‍കിയ അഭിമുഖത്തിലാണ് ഷംന ഇക്കാര്യം വ്യക്തമാക്കിയത്.വിവാഹം ആലോചിച്ച അന്‍വര്‍ എന്നയാളുമായി താനും തന്റെ കുടുംബാംഗങ്ങളുമായും ഏകദേശം ഒരാഴ്ച ഫോണില്‍ സംസാരിച്ചു.വീഡിയോ കോള്‍ ചെയ്തപ്പോള്‍ അയാളുടെ ഫോണിലെ സ്‌ക്രീന്‍ അയാള്‍ മറച്ചുവെച്ചു.ഇതേ തുടര്‍ന്ന് അയാളെ തനിക്ക് കാണാന്‍ പറ്റിയില്ല.ഇതിനെക്കുറിച്ച് താന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് താന്‍ തന്റെ ഉമ്മയുടെ കൂടെയെ ഷംനയെ ആദ്യമായി നേരില്‍ കാണുകയുള്ളു അതിനാലാണ് ഫോണ്‍ സ്‌ക്രീന്‍ മറച്ചുവെചതെന്നാണ്.അതിനു ശേഷം കാണാന്‍ വരാമെന്ന് പറഞ്ഞ ദിവസം വന്നില്ല.
അവരുടെയാരോ മരിച്ചുവെന്നായിരുന്നു തന്നോട് കാരണമായി പറഞ്ഞത്. അത് വിശ്വസിപ്പിക്കാന്‍ തന്നെ അയാള്‍ അയാളുടെ ഉമ്മ സുഹറ എന്ന പേരില്‍ ആരെയോകൊണ്ട് തന്നെ വിളിപ്പിച്ചു.അതിനു ശേഷം ഒരു തിങ്കാഴ്ച തന്നെ ഇവന്‍ വിളിച്ചിട്ട് ഒരു ലക്ഷം രൂപ ചോദിച്ചു.അതോടെ തനിക്ക് കൂടുതല്‍ സംശയം തോന്നിത്തുടങ്ങി.അയാളുടെ പിതാവിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണ് എന്നാല്‍ അവനാണ് നോക്കി നടത്തുന്നത് എന്നൊക്കെയാണ് തന്റെ പിതാവിനോടൊക്കെ അവന്‍ പറഞ്ഞത്. അവന്റെ സഹോദരങ്ങള്‍ക്ക് ദുബായില്‍ സ്വര്‍ണകടയാണ് എന്നൊക്കെയാണ് പറഞ്ഞത്.അവന് അത്യാവശ്യമായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നു എന്തോ വണ്ടിക്ക് കൊടുക്കാനാണ് എന്നാണ് പറഞ്ഞത്. അപ്പോള്‍ താന്‍ പറഞ്ഞു വിവരം താന്‍ തന്റെ അമ്മയോട് പറയാമെന്ന്. എന്നാല്‍ പണം ചോദിച്ച വിവരം അമ്മയോട് പറയരുതെന്ന് അവന്‍ പറഞ്ഞു.പക്ഷേ താന്‍ വിവരം അമ്മയോട് പറഞ്ഞു.എന്തായാലും അവര്‍ വരട്ടെ ബുധനാഴ്ച വരാമെന്നല്ലേ പറഞ്ഞിരിക്കുന്നത് അവര്‍ വരട്ടെയെന്ന് പറഞ്ഞു.ഇതിനിടയില്‍ ചൊവ്വാഴ്ച അവന്റെ പിതാവ് എന്ന പേരില്‍ എന്നെ ഒരാള്‍ വിളിച്ചിട്ട് പറഞ്ഞു. അവന്റെ പൊട്ടത്തരത്തിന് പണം ചോദിച്ചതാണ് വിട്ടില്‍ പറയണ്ട എന്നു പറഞ്ഞു.ബുധനാഴ്ച വന്നപ്പോഴാണ് അവരുടെ എല്ലാ കള്ളങ്ങളും പൊളിഞ്ഞത്.
തട്ടിപ്പുമായി സിനിമാ മേഖലയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല.വന്നവര്‍ തട്ടിപ്പുകാരാണെന്ന് തങ്ങള്‍ക്ക് മനസിലായി എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് അവര്‍ തങ്ങളെ ഭീഷണിപെടുത്താന്‍ തുടങ്ങിയത്.സിനിമാ മേഖലയില്‍ തന്നോട് വ്യക്തിപരമായി ആര്‍ക്കെങ്കിലും ശത്രുതയുള്ളതായി തനിക്ക് അറിയില്ല.എല്ലാവരുമായി നല്ല ബന്ധത്തിലാണ്. തന്റെ നമ്പര്‍ തട്ടിപ്പുകാര്‍ക്ക് കിട്ടിയത് പ്രൊഡക്ഷന്‍ മാനേജരുടെ കൈയില്‍ നിന്നാണെന്നും ഷംന കാസിം പറഞ്ഞു.അമ്മ സംഘടന ഭാരവാഹികള്‍ നല്ല പിന്തുണയാണ് തനിക്ക് നല്‍കുന്നത്. മോഹന്‍ലാലും അമ്മ ജനല്‍ സെക്രട്ടറി ഇടവേളബാബും ടിനി ടോമും വിളിച്ചു സംസാരിച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സംസാരിച്ചു.
പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നാണ് തന്റെ നമ്പര്‍ തട്ടിപ്പ് സംഘത്തിന് ലഭിച്ചത്. തന്നോട് ചോദിക്കാതെയാണ് തന്റെ നമ്പര്‍ കൊടുത്തത് എന്നതിനാല്‍ താന്‍ ഈ വിവരം ഇടവേള ബാബുവിനോട് പറഞ്ഞിട്ടുണ്ട്.താന്‍ പോലിസില്‍ പരാതി നല്‍കിയതിനു ശേഷം പ്രതികളാരും തങ്ങളെ സമീപിച്ചിട്ടില്ല.തന്റെ മൊഴി രേഖപെടുത്തിക്കഴിഞ്ഞ് പോലിസ് തന്നോട് പറഞ്ഞിരുന്നു തന്നെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്ന്.പരാതി നല്‍കിയപ്പോള്‍ തന്നെ ഭീഷണിപെടുത്തിയതിന്റെ വോയ്‌സ് റെക്കാര്‍ഡ്‌സ് അടക്കം എല്ലാ വിവരങ്ങളും പോലിസിന് നല്‍കിയിരുന്നു.തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉത്തമ വിശ്വാസമുണ്ട്, പ്രേമ വിവാഹത്തിന് ശ്രമിച്ചാല്‍ നടക്കില്ലെന്ന് ബോധ്യമായതുകൊണ്ടാണ് തട്ടിപ്പുകാര്‍ തന്റെ കുടുംബത്തിനെ തന്നെ സമീപിച്ചതെന്നും ഷംന കാസിം പറഞ്ഞു.