ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി വേണമെന്ന് ;മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസിലെ പരാതിക്കാരന്‍
കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് നിവേദനം നല്‍കിയത്.ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണക്കിലെടുത്തു മെഡിക്കല്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിഅദ്ദേഹത്തിന് ജാമ്യംഅനുവദിച്ചതാണ്.എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതെ എല്ലാദിവസവും വി കെ ഇബ്രാഹിംകുഞ്ഞ് നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുത്തുകൊണ്ടിരിക്കുകയാണെന്ന് ഗിരീഷ് ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിലെ പരാതിക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.
പാലാരിവട്ടം മേല്‍ പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണക്കിലെടുത്തു മെഡിക്കല്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിഅദ്ദേഹത്തിന് ജാമ്യംഅനുവദിച്ചതാണ്.എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതെ എല്ലാദിവസവും വി കെ ഇബ്രാഹിംകുഞ്ഞ് നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുത്തുകൊണ്ടിരിക്കുകയാണെന്ന് ഗിരീഷ് ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് തന്റെ ആരോഗ്യസ്ഥിതി ഗുരുതരമായ രീതിയില്‍ മോശമാണെന്ന് കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും, പൊതുജനങ്ങളെയും, മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച്, വിശ്വസിപ്പിച്ച് ജാമ്യം നേടിവിജിലന്‍സിനെയും, പൊതുസമൂഹത്തെയും കബളിപ്പിച്ചിരിക്കെയാണ്.ഇത്തരത്തില്‍ നേടിയ ജാമ്യം അടിയന്തരമായി റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നുംഇബ്രാഹിം കുഞ്ഞിന്റെ അസുഖം സംബന്ധിച്ചു ആര്‍സിസി പോലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ചികില്‍സ റിപ്പോര്‍ട്ട് തേടേണ്ടതാണെന്നും ഗിരീഷ് ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.ജാമ്യത്തിലിറങ്ങിയ ശേഷം ഇബ്രാഹിംകുഞ്ഞ് പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളും ഗിരീഷ് ബാബു മുഖ്യമന്ത്രിക്ക് പരാതിക്കൊപ്പം കൈമാറി.