പരപ്പനങ്ങാടി: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് തിരൂരില്‍ നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസ്‌തൊഴിലാളി കോഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും.
ആയിരകണക്കിന് തൊഴിലാളികളും യാത്രക്കാരും വിദ്യാര്‍ഥികളും നിരന്തരം വന്നു പോയികൊണ്ടിരിക്കുന്ന തിരൂര്‍ സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ്, പിടിച്ചുപറി കേസുകള്‍ക്ക് പോലിസിനു സഹായമാവേണ്ട സിസിടിവി പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി.
നിരവധി തവണ പ്രശ്‌ന പരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചതെന്ന് ബസ് തൊഴിലാളി കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജാഫര്‍ ഉണ്ണിയാല്‍, മുഹമ്മദ് റാഫി തിരൂര്‍, മൂസ പരന്നേക്കാട്,ദിനേശന്‍ കുറുപ്പത്ത് പങ്കെടുത്തു.