പിണറായി വിജയന്‍ പൊതുഖജനാവ് ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രി: എസ്ഡിപിഐ

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി രണ്ട്എംപിമാരും റസിഡന്റ് കമ്മീഷണറും രാജ്യതലസ്ഥാനത്തുള്ളപ്പോള്‍ തോറ്റ ഒരാളെ പ്രത്യേകമായി നിയമിച്ചിരിക്കുന്നത് ചില ഹിഡന്‍ അജണ്ടകളുടെ താല്‍പര്യപ്രകാരമാണ്.

Update: 2019-08-03 12:05 GMT

കൊച്ചി: സംസ്ഥാന ഖജനാവിലെ പൊതുപണം സിപിഎം താല്‍പര്യങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളെ നിയമിച്ചിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി. തന്റെ സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനുവേണ്ടി പ്രത്യേക ലാവണം സൃഷ്ടിച്ച പിണറായി ഇപ്പോള്‍ തന്നിഷ്ടപ്രകാരം മുന്‍ എംപി എ സമ്പത്തിനുവേണ്ടി രാജ്യതലസ്ഥാനത്ത് പ്രത്യേക തസ്തികയില്‍ അനുചരവൃന്ദങ്ങളെയും നിയമിച്ചിരിക്കുന്നത് സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്ന് വ്യക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി രണ്ട്എംപിമാരും റസിഡന്റ് കമ്മീഷണറും രാജ്യതലസ്ഥാനത്തുള്ളപ്പോള്‍ തോറ്റ ഒരാളെ പ്രത്യേകമായി നിയമിച്ചിരിക്കുന്നത് ചില ഹിഡന്‍ അജണ്ടകളുടെ താല്‍പര്യപ്രകാരമാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ആത്മവിശ്വാസക്കുറവാണ് പിണറായി വിജയന്‍ ഇതിലൂടെ ബോധ്യപ്പെടുത്തുന്നതെന്ന് മനോജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News