ഷഹല ഷെറിന്‍റെ കുടുംബത്തിന് പത്തുലക്ഷം ധനസഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

Update: 2019-12-06 07:20 GMT
ഷഹല ഷെറിന്‍റെ കുടുംബത്തിന് പത്തുലക്ഷം ധനസഹായം

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്‍റ് ഹയർ സെക്കന്ററി സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിന്‍റെ മകന്‍ നവനീതിന്‍റെ (ചുനക്കര ഗവണ്‍മെന്‍റ് വി.എച്ച്.എസ്.ഇയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി) കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 2018-19 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഇന്‍സന്‍റീവ് മുന്‍ വര്‍ഷങ്ങളിലേതു പോലെ വാര്‍ഷിക ശമ്പളത്തിന്‍റെ 8.33 ശതമാനം അനുവദിക്കാന്‍ തീരുമാനിച്ചു.

Tags:    

Similar News