സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിൽ വിമർശനം; നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിയിട്ടില്ല

സംഭവം നടന്നയുടൻ സ്ഥലത്തെത്തി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തും.

Update: 2020-08-26 09:45 GMT
സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിൽ വിമർശനം; നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിയിട്ടില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിൽ വിമർശനം. തീപ്പിടിത്തമുണ്ടായ ശേഷം ആളുകൾ അകത്തേക്ക് കയറിയത് സുരക്ഷാവീഴ്ചയാണ്. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം സെക്രട്ടേറിയറ്റിന് സുരക്ഷ കൂട്ടുന്ന കാര്യം ആലോചിക്കും. സംഭവം നടന്നയുടൻ സ്ഥലത്തെത്തി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തും. ഇവർ ഉടൻ എത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

തീപ്പിടിത്തമുണ്ടായപ്പോൾ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട ചീഫ് സെക്രട്ടറിയെ യോഗം അഭിനന്ദിച്ചു. അന്വേഷണം വേഗം പൂർത്തിയാക്കണമെന്നും യോഗം നിർദേശം നൽകി. തീപ്പിടിത്തത്തിൽ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. സംഭവ ശേഷമുണ്ടായ പ്രതിപക്ഷ പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണ്. യോഗത്തിൽ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും വിമർശനം നേരിട്ടു.

Tags:    

Similar News