ശബരിമല: പ്ലാസ്റ്റിക് വസ്തുകള്‍ വില്‍പന നടത്തുന്ന കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി

രണ്ട് തവണ പിഴ ഈടാക്കിയിട്ടും വില്‍പന തുടരുന്ന കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും ദേവസ്വം ബഞ്ച് നിര്‍ദേശിച്ചു.

Update: 2019-01-04 15:19 GMT
കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടും പ്ലാസ്റ്റിക് വസ്തുക്കള്‍ വില്‍പന നടത്തുന്നതായി ഹൈക്കോടതി. രണ്ട് തവണ പിഴ ഈടാക്കിയിട്ടും വില്‍പന തുടരുന്ന കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദാക്കാനും ദേവസ്വം ബഞ്ച് നിര്‍ദേശിച്ചു. ഇരുമുടികെട്ടുള്‍പ്പടെ പ്ലാസ്റ്റിക് നിരോധിച്ചിട്ടും പ്ലാസ്റ്റിക് വില്‍പന നടക്കുന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപോര്‍ടാണ് കോടതി പരിഗണിച്ചത്. ബിസ്‌ക്കറ്റ് വില്‍പനയുടെ കാര്യത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു.







Tags:    

Similar News