തിരുവനന്തപുരത്ത് ആശങ്ക ഉയരുന്നു; കൻ്റോൺമെൻ്റ് എസിപിക്കും 20 പോലിസുകാർക്കും കൊവിഡ്

അടുത്ത ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത് എസിപിയാണ്.

Update: 2020-09-21 08:15 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് അസിസ്റ്റൻ്റ് കമ്മീഷണർക്ക് കൊവിഡ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് എസിപി സുനീഷിനാണ് രോഗം സ്ഥിരീകരിച്ചത്. സിറ്റി പോലിസ് പരിധിയിലുള്ള പോലിസ് സ്റ്റേഷനുകളിലെ 20 പോലിസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, സിറ്റി പോലിസ് കമ്മീഷണറുടെ സുരക്ഷാ ജീവനക്കാരനും രോഗം കണ്ടെത്തിയതോടെ കമ്മീഷണറും നിരീക്ഷണത്തിലാണ്.

അടുത്ത ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത് എസിപിയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പോലിസുകാർ നിരീക്ഷണത്തിൽ പോവേണ്ടിവരും. രോഗം കണ്ടെത്തിയവരുടെ സമ്പർക്ക ലിസ്റ്റ് വിപുലമാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സമരത്തിൽ പങ്കെടുത്ത രണ്ട് കെ എസ് യു നേതാക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News