കാസ വർഗീയ മുതലെടുപ്പിന് ശ്രമിച്ചു; കോടഞ്ചേരി പോലിസ് അസഭ്യം പറഞ്ഞു: ഷെജിൻ
കോടതിയിൽ വച്ച് കോടഞ്ചേരി എസ്ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി.
കോഴിക്കോട്: മിശ്രവിവാഹത്തിന്റെ പേരിൽ ക്രിസ്ത്യൻ തീവ്രവാദ സംഘടനയായ കാസ വർഗീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് ഷെജിൻ. താമരശ്ശേരി കോടതിയിൽ ഹാജരായത് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ്. കോടഞ്ചേരി പോലിസ് അപമര്യാദയായി പെരുമാറിയെന്നും സിപിഎം പ്രാദേശിക നേതാവ് ഷെജിൻ പറഞ്ഞു.
ജോയ്സ്നയുമായി ഏഴ് മാസമായി പ്രണയത്തിലായിരുന്നു. ജോയ്സ്ന നാട്ടിലെത്തിയ ശേഷം വിവാഹം കഴിക്കാനായിരുന്നു തീരുമാനം. നാട്ടിൽ നിന്ന് മാറിനിന്നത് ജാഗ്രതക്കുറവെന്ന് സിപിഎം നേതാക്കൾ പറഞ്ഞെന്നും ഷെജിൻ പറഞ്ഞു.
കോടതിയിൽ വച്ച് കോടഞ്ചേരി എസ്ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്സ്നയെ തടഞ്ഞുവച്ചു. കോടതി ജോയ്സ്നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികൾ വൈകിപ്പിച്ചു. വീട്ടുകാരെ കാണാൻ ജോയ്സ്നയെ നിർബന്ധിച്ചു. എസ്ഐയും രണ്ട് സിപിഒമാരുമാണ് മോശമായി പെരുമാറിയത്. മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണ് പോലിസ് ശ്രമിച്ചത് എന്നും ഷെജിൻ പറഞ്ഞു.