തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ച റേഷന്‍ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

സിവില്‍ സപ്ലൈസ് നടത്തിയ പരിശോധനയില്‍ ബാബു എന്നയാളുടെ ഗോഡൗണില്‍ പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Update: 2019-07-04 19:29 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുഴിഞ്ഞാന്‍വിളയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇരുന്നൂറിലധികം ചാക്ക് റേഷന്‍ ധാന്യങ്ങളും മണ്ണെണ്ണയുമാണ് പിടിച്ചെടുത്തത്. സിവില്‍ സപ്ലൈസ് നടത്തിയ പരിശോധനയില്‍ ബാബു എന്നയാളുടെ ഗോഡൗണില്‍ പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമീപത്തെവീട്ടില്‍ നിന്ന് 200 ലിറ്ററിലധികം മണ്ണെണ്ണയും കണ്ടെടുത്തു. തീരദേശ മേഖലയിലുള്ള റേഷന്‍ കടകളില്‍ നിന്ന് ഉത്പന്നങ്ങള്‍ കടത്തി പുതിയ ചാക്കുകളിലാക്കി വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Tags:    

Similar News