കര്‍ണാല്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം മുതലെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ദേശീയ പതാകയുടെ പേരില്‍ പാവപ്പെട്ടവരില്‍ നിന്ന് പോലും പണം പിരിക്കുന്ന നടപടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചതായി പരാതി ഉയരുന്നുണ്ട്. ഇതിനിടേയാണ് റേഷന്‍ ലഭിക്കണമെങ്കില്‍ 20ക്ക് ദേശീയ പതാക വാങ്ങണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ അധികൃതര്‍ രംഗത്തെത്തിയത്. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ത്രിവര്‍ണ പതാക വാങ്ങിയില്ലെങ്കില്‍ റേഷന്‍ നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് റേഷന്‍ ഡിപ്പോ അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
According to this report, If poor ration card holders go to depot to get the ration for this month, they were asked to buy a tricolor flag of 20 rupees, No ration if you don't buy Tricolour. Video from Karnal District, Haryana. pic.twitter.com/qntFy3oQL6
— Mohammed Zubair (@zoo_bear) August 10, 2022