മഴക്കെടുതികള്‍ നേരിടാന്‍ കേന്ദ്രസഹായം അനുവദിക്കണം: എ എം ആരിഫ് എംപി

Update: 2021-05-22 14:45 GMT

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ മല്‍സ്യമേഖലയ്ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആനുപാതികമായി അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഗുജറാത്തിന് മാത്രമായി അനുവദിച്ചത് ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന വേളയിലെങ്കിലും സങ്കുചിത മനോഭാവം വെടിഞ്ഞ് കേരളമുള്‍പ്പടെയുള്ള എല്ലാ ദുരിതബാധിത സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Tags:    

Similar News