റവന്യൂ നഷ്ടം നികത്തല്‍; കേരളത്തിന് 1,276 കോടി രൂപയുടെ കേന്ദ്രധനസഹായം

കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം. ആകെ 6,195.08 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.

Update: 2020-05-12 02:51 GMT

ന്യൂഡല്‍ഹി: കേരളത്തിന് 1,276.91 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. റവന്യൂ നഷ്ടം നികത്താണ് ധനസഹായമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സിതാരാമന്‍ അറിയിച്ചു. 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് തുക അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം. ആന്ധ്രാപ്രദേശ്, അസം, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവയാണ് ധനസഹായം ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍. ആകെ 6,195.08 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.

കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് അധികവിഭവങ്ങള്‍ക്കുള്ള സഹായമാവുമെന്നാണ് ധനമന്ത്രി ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ധനസഹായം ഇപ്രകാരമാണ്: അന്ധ്രാപ്രദേശ്- 491.41 കോടി, അസം- 631.58 കോടി, ഹിമാചല്‍പ്രദേശ്- 952.58, മണിപ്പൂര്‍- 235.33 കോടി, മേഘാലയ- 40.91 കോടി, മിസോറാം- 118.50 കോടി, നാഗാലാന്‍ഡ്- 326.41 കോടി, പഞ്ചാബ്- 638.25 കോടി, തമിഴ്‌നാട്- 335.41 കോടി, ത്രിപുര- 269.66 കോടി, ഉത്തരാഖണ്ഡ്- 423 കോടി, പശ്ചിമബംഗാള്‍- 417.75 കോടി, സിക്കിം- 37.33 കോടി. 

Tags:    

Similar News