അഗ്‌നിപഥ്: കേന്ദ്ര ഭരണകൂടം പിന്‍മാറണം-എസ്‌വൈഎഫ്
നിലവില്‍ നടക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടുള്ള പുതിയ നീക്കം തൊഴില്‍രാഹിത്യം ഇല്ലായ്മ ചെയ്യാന്‍ ഉപകരിക്കുകയില്ലെന്നു മാത്രമല്ല പരിശീലനം ലഭിച്ച അടിമ മനോഭാവക്കാരെ സൃഷ്ടിക്കാനും രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതിയെ തകര്‍ക്കാനുമുള്ള ഉപകരണങ്ങളാക്കി അഗ്‌നിവീറുകളെ മാറ്റാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിക്കുകയും ചെയ്യും.
പട്ടാബി(പാലക്കാട്): ഇന്ത്യന്‍ സൈന്യത്തില്‍ അഗ്‌നിപഥ് എന്ന പേരില്‍ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക സൈനിക വിഭാഗത്തെ സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ രാജ്യവ്യാപകമായി ഉടലെടുത്ത ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് തെറ്റായതും ഗൂഢോദ്ദേശ്യം സംശയിക്കപ്പെടുന്നതുമായ പ്രസ്തുത നടപടിയില്‍നിന്നും കേന്ദ്ര ഭരണകൂടം പിന്‍മാറണമെന്ന് കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
നിലവില്‍ നടക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടുള്ള പുതിയ നീക്കം തൊഴില്‍രാഹിത്യം ഇല്ലായ്മ ചെയ്യാന്‍ ഉപകരിക്കുകയില്ലെന്നു മാത്രമല്ല പരിശീലനം ലഭിച്ച അടിമ മനോഭാവക്കാരെ സൃഷ്ടിക്കാനും രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതിയെ തകര്‍ക്കാനുമുള്ള ഉപകരണങ്ങളാക്കി അഗ്‌നിവീറുകളെ മാറ്റാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിക്കുകയും ചെയ്യും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പല കോണുകളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ പരിഗണിച്ച് തെറ്റായ നീക്കങ്ങളില്‍ നിന്നും പിന്മാറുകയാണ് ജനാധിപത്യസംവിധാനത്തില്‍ സര്‍ക്കാറുകള്‍ പാലിക്കേണ്ട മര്യാദ.
പട്ടാമ്പി വെല്‍ക്കം ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി അധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ പ്രര്‍ത്ഥന നടത്തി. കേന്ദ്ര സമിതിയംഗം പി എസ് അബ്ബാസ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി പദ്ധതി അവതരിപ്പിച്ചു. അടുത്ത ആറു മാസത്തെ കര്‍മ്മ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് യു ജെ അഫറലി മുഈനി,
കെ പി അബൂ ഹനീഫ മുഈനി (മലപ്പുറം ഈസ്റ്റ്), സയ്യിദ് മുസമ്മില്‍ ജിഫ്രി, സയ്യിദ് ഹസന്‍ ജിഫ്രി (മലപ്പുറം വെസ്റ്റ്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, കെ യു ഇസ്ഹാഖ് ഫലാഹി (കോഴിക്കോട്), സി മുഹമ്മദ്കുട്ടി വഹബി, സൈദ് മുഹമ്മദ് വഹബി (പാലക്കാട്), കെ ഖമറുദീന്‍ വഹബി (തൃശൂര്‍), ടി പി ഉമര്‍ ബാഖവി, നജീബുദ്ദീന്‍ വഹബി (എറണാകുളം), അന്‍വര്‍ വഹബി (തിരുവനന്തപുരം), പി എം സലീം വഹബി (കണ്ണൂര്‍), അമീന്‍ ദാറാനി (വയനാട്), അബൂ ത്വാഹിര്‍ (ദക്ഷിണ കന്നട), സബ്ബ് കമ്മറ്റി കളെ പ്രതിനിധീകരിച്ച് കെ എം ശംസുദ്ധീന്‍ വഹബി, (ഫെയ്ത്ത്) പി എം നജീബ് വഹബി, (ഐകെഎസ്എസ്), മരുത അബ്ദുല്‍ ലത്തീഫ് മൗലവി (മീഡിയ), ഇബ്രാഹീം വഹബി ചെര്‍പ്പുളശ്ശേരി (സേവന ഗാര്‍ഡ്), ഇബ്രാഹീം വഹബി തോണിപ്പാടം (മിംഗ്ള്‍ ഗ്രൂപ്പ്), റശീദ് കല്ലാച്ചി (റിലീഫ് സെല്‍) സംസാരിച്ചു.