വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാൻ നിർദേശം

ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു.

Update: 2019-12-29 10:21 GMT

തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനും വിദ്യാര്‍ത്ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു. ഇവര്‍ ഹൈക്കോടതിയെ ഉള്‍പ്പടെ സമീപിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നിര്‍ദേശങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.

Tags:    

Similar News