വര്‍ക്കല മെഡി.കോളജിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ പറഞ്ഞാല്‍ കഴിയില്ല. എന്നാല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമോ എന്നത് പരിശോധിക്കണം.
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെതിരെ നിയമവശം പരിശോധിച്ച് നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ പറഞ്ഞാല്‍ കഴിയില്ല. എന്നാല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമോ എന്നത് പരിശോധിക്കണം. വിജിലന്‍സ് റിപ്പോര്‍ട്ട് പഠിച്ചശേഷം നിലപാട് വ്യക്തമാക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.