നിപ ബാധ; ആശങ്കയകന്നു; ഏഴു പേര്‍ക്കും നിപയില്ല; നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ കെ ഷൈലജ
പോളിടെക്‌നിക് വിദ്യാര്‍ഥിയായായ യുവാവിന് മാത്രമാണ് നിലവില്‍ നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.രോഗബാധിതനായ യുവാവിനെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന നേഴ്‌സുമാരും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയ സഹപാഠിയുമടക്കം ഏഴു പേരെയായിരുന്നു എറണാകുളം കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്.ഇവരുടെ രക്തം,സ്രവം അടക്കമുള്ള സാമ്പിളുകള്‍ ആലപ്പുഴ, മണിപ്പാല്‍,പൂന വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടുകളില്‍ പരിശോധിക്കുകയും ഏഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്
കൊച്ചി: നിപ ബാധയില്‍ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോളിടെക്‌നിക് വിദ്യാര്‍ഥിയായ പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവിന് മാത്രമാണ് നിലവില്‍ നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.നേരത്തെ രോഗബാധിതനായ യുവാവിനെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന നേഴ്‌സുമാരും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയ സഹപാഠിയുമടക്കം ഏഴു പേരെയായിരുന്നു എറണാകുളം കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്.തുടര്‍ന്ന് ഇവരുടെ രക്തം,സ്രവം അടക്കമുള്ള സാമ്പിളുകള്‍ ആലപ്പുഴ, മണിപ്പാല്‍,പൂന വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടുകളില്‍ പരിശോധിക്കുകയും ഏഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.എന്നിരുന്നാലും ജാഗ്രത ശക്തമായി തുടരും.അടുത്ത മാസം പകുതി വരെ നല്ല രീതിയില്‍ തന്നെ നീരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു.നിലവില്‍ യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ കോഴിക്കോട് കേന്ദ്രമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു.ഇതു പ്രകാരം മെയ് 27 ന് ഐഎസിഎമ്മിന്റെ അനുവാദം കിട്ടി.ഇതു പ്രകാരം മൂന്നു കോടി രൂപ ലഭിച്ചു. പക്ഷേ അതുകൊണ്ട് ഒന്നുമാവില്ല. ലെവല്‍ ത്രീ നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ആയാലെ നിപയടക്കമുള്ളവയുടെ പരിശോധന നടക്കുകയുള്ളുവെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു.